ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു; കർഷകരെ ആദരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്ര ദാസ്, ലിഷ മത്രംകോട്ട്, കെ.എച്ച്. സലാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന രണദിവെ, നഗരസഭ കൗൺസിലർ ജോയ്സി ടീച്ചർ, ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാലിക്കുളം അബ്ബാസ്, കൃഷി ഫീൽഡ് ഓഫീസർ എസ്. ശശീന്ദ്രൻ എന്നിവർ സംബന്ധിച്ചു. നഗരസഭ കൗൺസിലർമാർ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.



Comments are closed.