സ്വാതന്ത്ര്യദിനാഘോഷം: ചാവക്കാട് കോസ്റ്റൽ സൈക്കിൾ ക്ലബ്ബ് ‘സൈക്ലത്തോൺ ഫ്രീഡം 80’ സംഘടിപ്പിച്ചു

ചാവക്കാട്: ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോസ്റ്റൽ സൈക്കിൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സൈക്ലത്തോൺ ഫ്രീഡം 80’ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണത്തലയിൽ നിന്നും ആരംഭിച്ച 80 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റാലി സുബേദാർ മേജർ ഷാനവാസ് ഫ്ലാഗ് ഓഫ് ചെയ്തു.രാവിലെ 6:45-ന് ആരംഭിച്ച ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി സുബൈർ സ്വാഗതവും അബ്ദുള്ള തിരുവത്ത് അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ കായിക മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. നിരവധി കായികപ്രതിഭകൾക്ക് സ്പോർട്സ് ട്രെയിനിങ് നൽകുകയും ഇന്ത്യയിലും വിദേശത്തുമായി നടന്ന മാരത്തോണുകളിൽ പങ്കെടുത്ത് നിരവധി സ്വർണ്ണമെഡലുകൾ കരസ്ഥമാക്കുകയും ചെയ്ത ചാവക്കാട് പാവറട്ടി സ്വദേശിയായ സുബേദാർ മേജർ ഷാനവാസിനെ ട്രഷറർ ഷംസുദ്ദീൻ ഉപഹാരം നൽകി ആദരിച്ചു.2026 ഫെബ്രുവരിയിൽ ഒമാനിലെ മസ്കറ്റിൽ നടന്ന മത്സരത്തിൽ ‘അയൺമാൻ’ പട്ടം സ്വന്തമാക്കിയ ക്ലബ്ബ് സാരഥി ഡോ. സുനിൽ മുസ്തഫയ്ക്ക് മുഗൾ റാഫി ഉപഹാരം കൈമാറി. കൂടാതെ, ചാവക്കാട് എടക്കഴിയൂർ സ്വദേശിയായ പ്രമുഖ വ്യക്തിത്വം സുബേദാർ മേജർ അബ്ദുൾ റഹ്മാനെ കൈസ്, സിയാദ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.പരിപാടി വിജയകരമാക്കാൻ മുന്നിട്ടിറങ്ങിയ മുഴുവൻ സൈക്കിൾ റൈഡർമാർക്കും സഹായ സഹകരണങ്ങൾ ചെയ്ത സപ്പോർട്ടെഴ്സിനും പ്രോഗ്രാം കോർഡിനേറ്ററും കോസ്റ്റൽ സൈക്കിൾ ക്ലബ്ബ് പ്രസിഡന്റുമായ മുനീർ നന്ദി രേഖപ്പെടുത്തി.




Comments are closed.