mehandi banner desktop
Chavakkad online

പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

Ft

​പാവറട്ടി: പാവറട്ടി കുണ്ടുകടവ് റോഡിൽ മകൻ അമ്മയെ ക്രൂരമായി വെട്ടിക്കൊന്നു. കുണ്ടുകടവ് റോഡ് സ്വദേശിയായ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (71) യാണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ മാനസിക വെല്ലുവിളി നേരിടുന്ന ബെൻഹറിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു.

Jan oushadi

​യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ബെൻഹർ അമ്മയെ വെട്ടിയതെന്നാണ് പ്രാഥമിക വിവരം. വെട്ടുകത്തികൊണ്ട് തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

Comments are closed.