
ചാവക്കാട് : ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ്
ആറാട്ടുപറ സ്വദേശിയായ പി കെ പീതാംബരന്റെ (64) മൃതദേഹമാണ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഈ മാസം ആറാം തിയതിയാണ് അവശനിലയിലായ പീതാംബരനെ സന്നദ്ധ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചത്. ടി ബി രോഗ ബാധിതനായിരുന്ന ഇയാള്‍ ഇന്ന് രാവിലെ എഴുമണിക്കാണ് മരിച്ചത്. ഇയാളുടെ പോക്കറ്റില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം കൊണ്ടുപോകാന്‍ തയ്യാറല്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയതാണെന്ന് പറയുന്നു. വിവിധ ഇടങ്ങളില്‍ അലഞ്ഞു നടന്നും ഹോട്ടലുകളില്‍ ജോലിചെയ്തും കഴിഞ്ഞു വരികയായിരുന്നു പീതാംബരന്‍. ഭാര്യയും മകനും മകളും വയനാട്കാ ട്ടിക്കുളം ആനമലയിലാണ് താമസം.
ആശുപത്രി അധികൃതര്‍ അറിയച്ചതിനെതുടര്‍ന്ന് ചാവക്കാട് പോലീസെത്തി വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

Comments are closed.