ഗുരുവായൂര്‍: ഹര്‍ത്താല്‍ മൂലം ഗുരുവായൂരിലെത്തിയ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നതിന് ബി.ജെ.പി ജനങ്ങളോട് മാപ്പ് പറയണമെന്ന് ജനദാതള്‍ എസ് ഗുരുവായൂര്‍ ടൗണ്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തിരക്കേറിയ വൈശാഖ പുണ്യമാസക്കാലമായിട്ടും ഗുരുവായൂരിനെ ഒഴിവാക്കാതിരുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. ജനതാദള്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം സെക്രട്ടറി എം.മോഹന്‍ദാസ് യോഗം ഉദ്ഘാടനം ചെയ്തു. ഉണ്ണി ചെറുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.വി മോഹനന്‍, ടി.ഡി ജയന്‍, എം.വി സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.