mehandi new

മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം : പുന്നയൂർ പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ഡെവലപ്മെൻ്റ് പ്രോഗ്രാമായ ഡി ഇ എ പി  ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. 

planet fashion

മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ നടന്ന  പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഹറ ബക്കർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ വിജയൻ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സും ഇംപ്ലിമെൻ്റിങ് ഓഫീസറുമായ സുനിത  മേപ്പുറത്ത്  സ്വാഗതം പറഞ്ഞു. നാൽപതോളം അധ്യാപകർ പങ്കെടുത്തു. ഓക്സ്ഫോർഡ് ട്രെയിനറായ സെയ്ത് ഹാരിസ് വർക്‌ഷോപ്പിനു നേതൃത്വം നൽകി. അധ്യാപകരുടെ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ സ്‌കിൽ മെച്ചപ്പെടുത്തുന്നതിനാണ് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രോഗ്രാം നടത്തിയത്.

Macare 25 mar

Comments are closed.