mehandi new

സൈക്കിൾ യാത്രികന്റെ മരണം – നിർത്താതെ പോയ വാഹനം കണ്ടെത്തി ഡ്രൈവർ അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Manju karnnadaka driver arrest chavakkadചാവക്കാട് : അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിലെ വാഹനം കണ്ടെത്തി ഡ്രൈവർ അറസ്റ്റിൽ.
കർണ്ണാടക സ്വദേശി മഞ്ജു വഗ്ഗനവർ(23) വീരപ്പയാണ് അറസ്റ്റിലായത്
അവിയൂർ താമസിക്കുന്ന ചക്കംകണ്ടം സ്വദേശി കറുപ്പം വീട്ടിൽ ബഷീർ (59) ആണ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചത്. മരിച്ചത്.
ഇന്നലെ പുലർച്ചെ രാവിലെ എടക്കഴിയൂർ നാലാം കല്ലിലായിരുന്നു അപകടം. ബഷീർ സഞ്ചരിച്ചുരുന്ന സൈക്കിളിൽ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.
സംഭവ സ്ഥലത്തും പരിസരത്തുമുള്ള സി സി കാമറ ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
കുന്നംകുളം എ സി പി ടി എ സിനോജിന്റെ നിർദേശപ്രകാരം എസ് ഐ മാരായ യു കെ ഷാജഹാൻ, കെ പി ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ എ എസ് ഐ സജിത്ത്, സീനിയർ സി പി ഒ ജിജി, ഷിനു, ശരത്, ആശിഷ്, അജിത് നെന്മാറ, റെജിൻ, ബിനീഷ്, ജോഷി എന്നിവർ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.
അപകടത്തിൽ മരിച്ച ബഷീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം അവിയൂർ ജമാഅത് പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു. ഭാര്യ : ഫരീദ. മകൾ: നയീമ റാഹത് (വിദ്യാർത്ഥി )

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.