വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

കൊച്ചനൂർ: തെക്കൻതിരുത്തുമ്മൽ ട്രാൻസ്ഫോർമറിന് സമീപം അപകടഭീഷണി ഉയർത്തിയിരുന്ന റോഡിൽ വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. അഞ്ചാം വാർഡ് ഗ്രാമസഭയിൽ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പാർട്ടി മുൻകൈയെടുത്ത് മിറർ സ്ഥാപിച്ചത്.മിററിന്റെ ഉദ്ഘാടനം വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് പി. എച്ച്. റസാഖ് നിർവഹിച്ചു. ചടങ്ങിൽ എം. കെ. നജീബ് സ്വാഗതവും പി. എച്ച്. അഷ്റഫ് നന്ദിയും രേഖപ്പെടുത്തി. കെ. എ. സലിം, ഫൈസൽ പാണക്കാട് എന്നിവർ നേതൃത്വം നൽകി.




Comments are closed.