mehandi new

ഗുരുവായൂരിൽ തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ തീരുമാനം

fairy tale

planet fashion

ഗുരുവായൂർ : ക്ഷേത്ര പരിസരത്തുള്ള തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിന് ദേവസ്വം, നഗരസഭാ,പോലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് അനുമതിയോടെ നായ്കളെ പിടികൂടുന്നതിന് നായ പി ടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തുവെച്ച് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുൽസാഹപ്പെടുത്താനും യോഗം തീരുമാനിച്ചു.

ദേവസ്വം ചെയർമാൻ ഡോ: വി.കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണ സമിതി അംഗം സി മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഗുരുവായൂർ നഗരസഭ സെക്രട്ടറി ബീന എസ് കുമാർ, എ സി പി കെ.ജി.സുരേഷ്, സി.ഐ സി.പ്രേമാനന്ദ കൃഷ്ണൻ എന്നിവരും ദേവസ്വത്തിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു

Jan oushadi muthuvatur

Comments are closed.