mehandi banner desktop
Chavakkad online

മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് ആഘോഷിച്ചു

Ft

ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ ഗുരുപാദപുരി അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. രാവിലെ 9ന് വിളക്കുപന്തലില്‍ ആശാ സുരേഷിന്റെ സോപാന സംഗീതാര്‍ച്ചന നടന്നു. വൈകീട്ട് ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഉടുക്ക് പാട്ട്, ചിന്തുപാട്ട്, കാവടികള്‍, നാദസ്വരം, പഞ്ചവാദ്യം, ആന, നാടന്‍ കലാരൂപങ്ങള്‍, തുള്ളല്‍, തങ്കരഥം തുടങ്ങിയവയുടെ അകമ്പടിയോടെ 500 പേരുടെ താലത്തോട് കൂടിയുള്ള പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. രാത്രി 9.30 ഓടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം ഭക്തിഗാന മേള, തിരി ഉഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുതട തുടങ്ങിയവ ഉണ്ടായി. ഉച്ചയ്ക്കും രാത്രിയിലുമായി പതിനായിരം പേര്‍ക്ക് അന്നദാനവും ഉണ്ടായിരുന്നു.

Jan oushadi

തത്വമസി ഗള്‍ഫ് ഭാരവാഹി എന്‍.ബി ബിനീഷ് രാജ്, ഗുരുപാദ പുരി അയ്യപ്പ സേവാ സംഘം ഭാരവാഹികളായ ഡോ. പി.വി മധുസൂദനന്‍, എന്‍.വി മധു, എന്‍.കെ പുഷ്പദാസ്, എ.എസ് സന്തോഷ്, കെ.കെ ശങ്കരനാരായണന്‍, എൻ വി മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments are closed.