mehandi banner desktop
Chavakkad online

ഇറാഖ്‌ വള്ളത്തിന്റെ എഞ്ചിനും ഇന്ധനവും മോഷണം പോയി

Ft

മുനക്കകടവ്: മത്സ്യബന്ധനം കഴിഞ്ഞ്  രാത്രി പുഴയിൽ നിർത്തിയിട്ട വള്ളത്തിന്റെ എഞ്ചിനും, ഇന്ധനവും മോഷണം പോയി.  മുനക്കകടവ് പാണ്ടിലക്കടവ്  പുഴയിൽ ആങ്കർ ചെയ്ത ഇറാഖ്‌ വള്ളത്തിന്റെ കാരിയർ വള്ളത്തിൽ നിന്നുമാണ് എഞ്ചിനും, ഇന്ധനവും നഷ്ടമായത്.

Jan oushadi

ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോകാൻ എത്തിയപ്പോഴാണ്  മോഷണം പോയ വിവരം അറിഞ്ഞത്. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്ന് വള്ളം ഉടമ താനൂർ ചക്കപ്പന്റെ പുരക്കൽ മുനീർ പറഞ്ഞു. ചാവക്കാട് പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു

Comments are closed.