mehandi new

സമസ്ത എ പി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം – എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ആരോപണം

fairy tale

തിരുവത്ര : ചാവക്കാട് തിരുവത്രയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ പി വിഭാഗത്തിൽ ഭിന്നത രൂക്ഷമാകുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വ്യാജ കത്ത് ഇറക്കിയതായും ആരോപണം.
സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള മഅഹദ: തസ്‌ക്കിയതിൽ ഇസ്ലാമിയ എന്ന സംഘടനയും സംഘടനയുടെ കീഴിലുള്ള തിരുവത്ര സൈഫുള്ള റോട്ടിലുള്ള മസ്ജിദ് സഹാബയും കേന്ദ്രീകരിച്ചാണ് എ പി വിഭാഗത്തിലെ ഭിന്നത പുറത്ത് വന്നിട്ടുള്ളത്.

planet fashion

കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസിഡന്റും, എം പി ഹസൻ വൈസ് പ്രസിഡന്റും, അഷ്‌റഫ് ഹാജി ജനറൽ സെക്രട്ടറിയും, ഹംസഹാജി, മടപ്പേൻ സിദ്ധിഖ് ഹാജി തുടങ്ങിയവർ ഭാരവാഹികളായും പ്രവർത്തിച്ചുവരുന്നതാണ് മഅഹദ: തസ്‌ക്കിയതിൽ ഇസ്ലാമിയ എന്ന സംഘടന.

എന്നാൽ സംഘടനാ പ്രസിഡന്റ് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തി കുഞ്ഞുമുഹമ്മദിനെ ജനറൽ സെക്രട്ടറിയായും ഉസ്മാൻ സഖാഫിയെ വർക്കിംഗ് പ്രസിഡണ്ടായും മുഹമ്മദ്‌ ഷാഫി സഖാഫിയെ ഫിനാൻസ് സെക്രട്ടറിയാക്കിയും മഅഹദ: തസ്‌ക്കിയതിൽ ഇസ്ലാമിയക്ക് പുതിയ ഭാരവാഹികളെ നിശ്ചയിച്ചതായി നടത്തി കുഞ്ഞിമുഹമ്മദും സംഘവും അവകാശപ്പെടുന്നു.

നടത്തി കുഞ്ഞുമുഹമ്മദിനെ ജനറൽ സെക്രട്ടറിയാക്കി പുതിയ കമ്മിറ്റി രൂപീകരിച്ചതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ക്ക് ( സി ഐ )മർക്കസിന്റെ ലെറ്റർ ഹെഡ് ഉപയോഗിച്ച് എഴുതി നൽകിയ പ്രസ്താവന വ്യാജമാണെന്നാണ് സൊസൈറ്റി ആക്ട് പ്രകാരം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന അഷറഫ് ഹാജി വിഭാഗത്തിന്റെ നിലപാട്. അസുഖ ബാധിതനായി കഴിയുന്ന എ പി അബൂബക്കർ മുസ്ലിയാർ അങ്ങിനെ ചെയ്യില്ലെന്നും, നിലവിലുള്ള നേതൃത്വം അറിയുക പോലും ചെയ്യാതെ പോലീസിനെഴുതിയ ഒരു കത്തിലൂടെ സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാരവാഹികളെ പ്രഖ്യാപിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് അഷറഫ് ഹാജി പറഞ്ഞു.

ഇന്നലെ മസ്ജിദ് സ്വാഹാബയിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സദസ്സ് തങ്ങളുടെ അറിവൊടെയല്ലെന്നും നിർത്തലാക്കണമെന്നും കാണിച്ച് അഷറഫ് ഹാജി വിഭാഗം ചാവക്കാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച അഷറഫ് ഹാജി വിഭാഗം മസ്ജിദ് സ്വാഹാബയിൽ നടത്തിയ നോമ്പ്തുറക്ക് സമാന്തരമായി നടത്തി കുഞ്ഞുമുഹമ്മദ് വിഭാഗവും നോമ്പ് തുറ നടത്തിയിരുന്നു. ഇത് വാക്ക് തർക്കത്തിന് ഇടയാക്കിയിരുന്നു.

സമസ്‌ത പിളർപ്പിന് ശേഷം എ പി വിഭാഗം സംസ്ഥാന വ്യാപകമായി ഗ്രൂപ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ ക്യാമ്പയിനിന്റെ ജില്ലയിലെ മുതിർന്ന നേതാവായിരുന്നു ഔദ്യോഗിക പക്ഷത്തെ അഷറഫ് ഹാജി.
വിമത വിഭാഗത്തിലെ ഉസ്മാൻ സഖാഫിക്ക് മർകസ് ഓഫീസിലുള്ള സ്വാധീനമുപയോഗിച്ചാണ് കാര്യങ്ങൾ നീക്കുന്നതെന്ന പരാതി പൊതുവിലുണ്ട് .
സ്വകാര്യ വ്യക്തികൾ സ്ഥലം സംഭാവന ചെയ്ത് പണിത മസ്ജിദ് സ്വഹാബയുടെ ഉടമസ്ഥാവകാശവും നടത്തിപ്പും നടത്തി കുഞ്ഞിമുഹമ്മദ് നേതൃത്വം കൊടുക്കുന്ന വിഭാഗം കയ്യടക്കി വെച്ചതോടെ തുടങ്ങിയ അസ്വാരസ്യം എ പി ഗ്രൂപ്പിനെ രണ്ട് ചേരിയാക്കി. ജനറൽ ബോഡിയോ നിയമാനുസൃത നടപടികളോ ഇല്ലാതെ രണ്ട് പതിറ്റാണ്ടായി തിരുവത്ര മഹല്ലിൽ അധീശത്വം നേടിയ പോലെ എ പി വിഭാഗത്തിന്റെ സംഘടനകളും സ്ഥാപനങ്ങളും കയ്യടക്കാനുള്ള വിമത വിഭാഗത്തിന്റെ ശ്രമം തടയുമെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെടുന്നു.

മഅഹദു:തസ്കിയത്തിൽ ഇസ്ലാമിയ, കേരള മുസ്ലിം ജമാഅത്, എസ് വൈ എസ് തുടങ്ങി കാന്തപുരം ഗ്രൂപ്പിന്റെ എല്ലാ സംഘടനകളിലും ഭിന്നത മറ നീക്കി വന്നിട്ടുണ്ട് .
റംസാനിനു ശേഷം എ പി വിഭാഗത്തിന്റെ ഉന്നത തല സംഘം വിഷയത്തിൽ ഇടപെടുമെന്ന് അറിയുന്നു.

Ma care dec ad

Comments are closed.