mehandi new

പാവറട്ടി 149-ാംതിരുനാൾ നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം

fairy tale

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിൻ്റെ  തീർത്ഥകേന്ദ്രത്തിലെ 149-ാം മദ്ധ്യസ്ഥ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം. രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ ജെയ്‌സൻ കുനംപ്ലാക്കൽ  മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്രം റെക്ടർ ഫാദർ ആന്റണി ചെമ്പകശ്ശേരി നേർച്ച ഭക്ഷണം ആശീർവദിച്ചു. ഒന്നരലക്ഷം പേർക്കാണ് ഇത്തവണ നേർച്ചഭക്ഷണം ഒരുക്കിയിട്ടുള്ളത്. ചോറ്, സാമ്പാർ, ഉപ്പേരി, ചെത്തുമാങ്ങ എന്നിവയാണ് ഊട്ടുസദ്യയിലെ പ്രധാന ഇനങ്ങൾ.

planet fashion

മാനേജിംഗ് ട്രസ്റ്റി ഒ. ജെ. ഷാജൻ, അരിവെപ്പ് കൺവീനർ കെ.  ഡി. ജോസ്, കറിവെപ്പ് കൺവീനർ വി. ആർ. ജോൺ,  കലവറ കൺവീനർ ആൽബർട്ട് തരകൻ, ജോയിൻ്റ് കൺവീനർമാരായ സാബു ലൂവീസ്, പി ജെ വിൻസൻറ്,  കെ. ഒ. ബാബു, എ.വി. ജോളി, ഡേവീസ് തെക്കേക്കര, എ ജെ മാത്യൂസ്, എ. വി. ജോളി, കുടുംബ കൂട്ടായ്മ ഏകോപന സമിതി കൺവീനർ സേവിയർ അറയ്ക്കൽ, ഭക്ഷണം ഘടന സമിതി കൺവീനർ സി വി സേവിയർ, എ ആർ ഒ റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. ഊട്ട് നാളെയും ഉണ്ടാകും.

Macare 25 mar

Comments are closed.