mehandi new

ദിക്ർ വാർഷികവും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും

fairy tale

എടക്കഴിയൂർ:  മുഹിയുദ്ദീൻ പള്ളിയിൽ   ദിക്ർ വാർഷികത്തോടാനുബന്ധിച്ച് ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ദുആ സമ്മേളനവും നടന്നു.  പാണക്കാട് സയ്യിദ്  ഷമീർ അലി ശിഹാബ് തങ്ങൾ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. അകലാട് കുഞ്ഞാലികുട്ടി മുസ്ലിയാർ ദിക്റ് മജ്ലിസിന് നേതൃത്വം നൽകി. കോഴിക്കോട് മീൻ ചന്ത  ജുമാമസ്ജിദ് ഖത്തീബ് അബ്ദുറഹ്മാൻ റഹ്മാനി  മുഖ്യ പ്രഭാഷണവും പ്രാർത്ഥനയും നടത്തി.

planet fashion

തുടർന്ന് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ പണ്ഡിതന്മാരും വിദ്യാർത്ഥികളും നാട്ടുകാരും അണിചേർന്നു. ഫലസ്തീൻ ജനതയുടെ വിമോചനത്തിനും സമാധാനത്തിനും പ്രാർത്ഥന നടത്തി.  

എടക്കഴിയൂർ മുഹിയുദ്ധീൻ പള്ളിയിൽ നടത്തി വരാറുള്ള മുഹിയുദ്ധീൻ റാത്തീബ് വാർഷികത്തിനും 4  ദിവസം നീണ്ടു നിൽക്കുന്ന ആണ്ടു നേർച്ചക്കും ഇതോടെ തുടക്കമായി. വ്യാഴാഴ്ച റാത്തീബും മത പ്രഭാഷണവും സമാപന ദുആ സമ്മേളനവും നടക്കും.

Macare 25 mar

Comments are closed.