mehandi new

ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്പന – വിലകുറവില്‍ നല്‍കുന്നത് ചീഞ്ഞ ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നത് മാലിന്ന്യത്തില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: വൃത്തിഹീന ചുറ്റുപാടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തി പഴം പച്ചക്കറി വില്‍പന തകൃതി. ചാവക്കാട് എനാമാവ് റോഡില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പഴം പച്ചക്കറി വില്‍പനയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത്. ചീഞ്ഞ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളുമാണ് വിലകുറവില്‍ വില്‍ക്കുന്നത്. മൈക്ക് ഉപയോഗിച്ച് അനൌണ്സ് ചെയ്താണ് വില്‍പന. ഓറഞ്ച്, തക്കാളി തുടങ്ങിയവ കുട്ടയിലിട്ടും പച്ചക്കറികളുടെ ചീഞ്ഞ ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞു ഫുട് പാത്തിലിട്ടുമാണ് വില്‍പന. മുറിച്ച പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറുകളില്‍ ഇട്ടു പോലും വില്‍ക്കരുതെന്ന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ വിലക്ക് നില നില്‍ക്കുമ്പോഴാണ് ഫുട്ട് പാത്തില്‍ മുറിച്ച പച്ചക്കറികളിട്ട് വില്‍ക്കുന്നത്. കച്ചറകള്‍ നിറഞ്ഞ പാടത്ത് അലക്ഷ്യമായാണ് പഴക്കുലകള്‍ സൂക്ഷിച്ചിട്ടുള്ളത്. ചാവക്കാടിന്റെ മുഴുവന്‍ മാലിന്യവും വന്നടിയുന്നത് ഇവിടെയാണ്‌. ചീഞ്ഞ തക്കാളി ഓറഞ്ച് കൊട്ടകളില്‍ നിന്നും ഉപക്താവിന് നല്ലത് നോക്കി തിരഞ്ഞെടുക്കാം. മാലിന്യ കൂമ്പാരത്തില്‍ നിന്നും തെരുവ് കുട്ടികള്‍ ഭക്ഷണ സാധനങ്ങള്‍ പെറുക്കിയെടുക്കുന്ന ചിത്രമാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. മോഹ വിലകേട്ടെത്തുന്നവര്‍ പലപ്പോഴും കടമുറിയില്‍ അകത്ത് ഒരുക്കി വെച്ചിട്ടുള്ള വൃത്തിയുള്ള വിലകൂടിയ പഴങ്ങളും പച്ചക്കറികളും വാങ്ങിയാണ് പോകുന്നത്.
കഴിഞ്ഞ ഓറഞ്ച് സീസണില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഉദരരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത നഗരസഭാ അതിര്‍ത്തിയില്‍ മഞ്ഞപിത്തം പിടിപെട്ട് യുവതി മരിച്ചിട്ടും അധികമായില്ല.
കടമുറികളില്‍ വില്‍പന നടത്താന്‍ മാത്രമാണ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്ന് ചാവക്കാട് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചീഞ്ഞ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്നും കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Claps

Comments are closed.