ചാവക്കാടിനെ ശുഭ്ര വർണ്ണമണിയിച്ച് ജില്ലാ മീലാദ് സന്ദേശ റാലി

ചാവക്കാട്: കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സംഘടിപ്പിച്ച ജില്ല മീലാദ് സന്ദേശ റാലി ചാവക്കാടിനെ ശുഭ്ര വർണ്ണമണിയിച്ചു. ശുഭ്ര വസ്ത്ര ധാരികളായ നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു. മണത്തല ജുമാ മസ്ജിദ് പരിസരത്തു നിന്ന് ആരംഭിച്ച റാലി ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു. നബി കീർത്തന കാവ്യങ്ങളും മദ്ഹ് പാട്ടുകളോടുമൊപ്പം ദഫ്, അറബന മുട്ട് എന്നിവയും ഉണ്ടായി.

റാലിക്ക് സമസ്ത കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ജില്ല ഭാരവാഹികളായ താഴപ്ര മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ, ഐ. എം. കെ ഫൈസി, അഡ്വ. പി.യു അലി എഞ്ചിനീയർ, ജമാലുദ്ദീൻ ഹാജി, ഷമീർ എറിയാട്, എം.എസ് മുഹമ്മദ് ഹാജി, അബ്ദുല്ല അൻവരി, സി.വി മുസ്തഫ സഖാഫി, ഹുസൈൻ ഫാളിലി, അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

Comments are closed.