mehandi banner desktop
Chavakkad online

ആൽഫ പാലിയേറ്റീവ് കെയർ രോഗികളോടൊത്ത് ഓണാഘോഷം സംഘടിപ്പിച്ചു

Ft

ഒരുമനയൂർ : പരിചരണത്തിലുള്ള രോഗികളെയും കൂട്ടിരിപ്പുകാരേയും പങ്കെടുപ്പിച്ച് കൊണ്ട് ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ശംസുദ്ധീൻ വലിയകത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഓണാഘോഷ കമ്മിറ്റി ചെയർമാൻ എൻ. കെ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. വനിത വിംഗ് പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌, സുബൈദ  ടീച്ചർ പൂളക്കൽ, ഷാജിത ബഷീർ, അർവ ബാബു, സബീന, ശംസാദ തുടങ്ങിയവരുടെ  നേതൃത്വത്തിൽ കലാ പരിപാടികൾ അരങ്ങേറി.

Jan oushadi

ഓണാഘോഷപരിപാടിക്ക് മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ സി. കമറുദ്ധീൻ, എ വി മുശ്ത്താക്ക്‌, വി. കെ. സൈനുൽ ആബിദീൻ, പി. സി മുഹമ്മദ്‌ കോയ,  റഷീദ് പൂളക്കൽ, പി. കെ.ഷെയ്മോൻ, ബഷീർ കൈതക്കൽ, നൗഷാദ്,  അഷ്‌റഫ്‌ കുഴിപ്പന, പി. കെ. ഫിയാസ്, തൽഹത്ത് പടുങ്ങൽ,   എൻ ഉബൈദ്, സെബിത റാഫി തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എ. വി. ഹാരിസ് സ്വാഗതവും ട്രഷറർ എ. വി. നിയാസ് അഹമ്മദ്‌ നന്ദിയും പറഞ്ഞു.

Comments are closed.