mehandi new

ജില്ലാ മീലാദ് റാലി നാളെ ചാവക്കാട് – കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാളെ ചാവക്കാടെത്തും

fairy tale

ചാവക്കാട്;  കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രവാചകർ മുഹമ്മദ് നബി [ സ ]യുടെ 1499-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി  ജില്ലാ നബിദിന റാലിയും ഗ്രാൻ്റ് മീലാദ് കോൺഫറൻസും സെപ്തംബർ 18 ബുധനാഴ്ച ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

planet fashion

37 വർഷക്കാലമായിജില്ലയിൽ നടന്നു വരുന്ന ജില്ലാ മീലാദ് കോൺഫറൻസും നബിദിന റാലിയും സമസ്ത കേരള ജമിയ്യത്തുൽ ഉലമ, എസ് വൈ എസ്. എസ് എസ് എഫ് , എസ് എം എ, എസ് ജെ എം തുടങ്ങിയ സുന്നി പ്രാസ്ഥാനിക സംഘടനകളുടെ സഹകരണത്തോടെയാണ് നടക്കുന്നത്.

നാളെ വൈകുന്നേരം 4 മണിക്ക് മണത്തല ജുമാ മസ്ജിദ് പരിസരത്തുനിന്ന് അറബന സംഘം, ദഫ്ഫ് സംഘം എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന പ്രൗഢമായ ജില്ലാ മീലാദ് റാലിയോടെയാണ് കോൺഫറൻസിന് തുടക്കമാവുക. ആയിരങ്ങൾ അണിനിരക്കുന്ന പ്രവാചക പ്രകീർത്തന റാലി ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വാദീ മദീനയിൽ സമാപിക്കുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ ഗ്രാൻഡ് മൗലിദിന് തുടക്കമാകും. 

മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മദ്ഹ് റസൂൽ പ്രഭാഷണം നടത്തും. മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന്  ഭാരവാഹികളായ അഡ്വ. പി.യു അലിജനറൽ (സെക്രട്ടറി കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ല), സി വി മുസ്തഫ സഖാഫി (കോഡിനേറ്റർ 

മീലാദ് കോൺഫറൻസ് സ്വാഗതസംഘം), എൻജിനീയർ ജമാലുദ്ദീൻ ഹാജി (ജനറൽ കൺവീനർ സ്വാഗതസംഘം), റാഫിദ് സഖാഫി (സെക്രട്ടറി കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ല) എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Ma care dec ad

Comments are closed.