Header

ചാവക്കാട് സിവില്‍ സ്‌റ്റേഷന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചു

ചാവക്കാട്: സൂപ്പര്‍ഫാസ്റ്റ് വരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ചാവക്കാട് മിനി സിവില്‍സ്റ്റേഷന് മുന്നില്‍ സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായി. കോഴിക്കോട് നിന്നും പരപ്പനങ്ങാടി, താനൂര്‍, ചമ്രവട്ടം പാലം, പൊന്നാനി വഴി ചാവക്കാട്, ഗുരുവായൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സിവില്‍ സ്റ്റേഷന് മുന്നില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്കും റവന്യുമന്ത്രിക്കും കെ.എസ്.ആര്‍.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകനായ ഹാഷിം തിരുവത്ര നിരന്തരം നിവേദനം നല്‍കിയതിനെതുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.

സാധാരണക്കാരായ ജനങ്ങള്‍ പതിവായി ബന്ധപ്പെടുന്ന സിവില്‍ സപ്ലൈ ഓഫീസ്, ട്രഷറി, എ.ഇ.ഒ., ഡി.ഇ.ഒ. ഓഫീസ്, ദേശീയപാത ഓഫീസ് തുടങ്ങിയ 28 സര്‍ക്കാര്‍ ഓഫീസുകള്‍ ചാവക്കാട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രാധാന്യം കണക്കിലെടുത്താണ് സിവില്‍ സ്റ്റേഷന് മുന്നില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം നല്‍കിയത്.

Comments are closed.