mehandi new

പുറത്തിറങ്ങരുത് – നാളെ മുതൽ മുപ്പൂട്ട്

fairy tale

ചാവക്കാട് : മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. നാളെ മുതൽ മുപ്പൂട്ട് അഥവാ ട്രിപ്പിൾ ലോക്ക്.

planet fashion

മേഖലയിൽ കോവിഡ് അതിവ്യാപനം തുടരുന്നു. ഇന്നും പോസറ്റീവ് കേസുകൾ 36 ശതമാനത്തിന് മുകളിൽ. നാട്ടുകാരെ അടച്ചു പൂട്ടി കോവിഡിനെ പിടിച്ചു കെട്ടാനാണ് ഇനിയുള്ള ശ്രമം. റോഡുകളും പാലങ്ങളും അടച്ചു തുടങ്ങി പോലീസ്.

ഒരാഴ്ച്ച വീട്ടിൽ തന്നെ ഇരിക്കുക. അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുക. ഓർക്കുക പുറത്തിറങ്ങരുത്, വാർഡ് തല കമ്മിറ്റി ആർ ആർ ടി അഥവാ റാപിട് റെസ്പോൺസ് ടീം എന്നിവരെയോ ഹോം ഡെലിവറിയുള്ള കടകളിലേക്ക് ഫോണിൽ ബന്ധപ്പെടുകയോ ചെയ്യുക.

ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പുപ്പെടുവിച്ച അധിക നിയന്ത്രണങ്ങൾ താഴെ വായിക്കാം.

തുറന്നു പ്രവർത്തിക്കാൻ അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കരുത്. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ചൊവ്വ , വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും മിനിമം ജീവനക്കാരെ നിയോഗിച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

അവശ്യസാധന കടകളിലെ വില്പന ആ.ര്‍.ആര്‍.ടികള്‍, വാര്‍ഡ്തലകമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്‌റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം – പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്‌റ്റോറേജ് എന്നിവ ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കാം (പാര്‍സല്‍ മാത്രം)

വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവെയ്‌ക്കേണ്ടതാണ്. എന്നാല്‍ അടിയന്തരമായ സാഹചര്യം വന്നാല്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച വിവാഹം ചടങ്ങുമാത്രമായി നടത്താം. വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല.

Ma care dec ad

Comments are closed.