mehandi new

ജീവിത ശൈലീ രോഗങ്ങളിൽ നിന്നും രക്ഷ – ഡോ ലിസ ബിജോയ്‌ സംസാരിക്കുന്നു

fairy tale

ചാവക്കാട് : കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട്ഓൺലൈൻ ഹെൽത്,  മോസസ് ലാബ് എന്നിവരുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് വൈകുന്നേരം 7.30 ന് ഗുരുവായൂർ എസ് ഐ റജു പി ഉദ്ഘാടനം ചെയ്യും. വൈദ്യമഠം മെഡിക്കൽ ഡയറക്ടർ ഡോ. ലിസ ബിജോയ്‌  ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും പ്രതിവിധികളെ കുറിച്ചും ക്ലാസും ചർച്ചയും നടത്തും.

planet fashion

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങളെ കുറിച്ചും ഇത് സംബന്ധമായ അശ്രദ്ധയുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ചും ഡോ. ലിസ ബിജോയ്‌ ഗൂഗിൾ മീറ്റിലൂടെ വിശദീകരിക്കും. അല്പം ശ്രദ്ധിച്ചാൽ ഇത്തരം രോഗങ്ങളെ അകറ്റി നിറുത്താം.

വെബിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9846 797 797 എന്ന വാട്സാപ്പ് നമ്പറിലേക്ക് ഹായ് സന്ദേശം അയക്കുക
വൈകുന്നേരം ഏഴുമണിയോടെ https://meet.google.com/rap-ozgn-cik ഈ ലിങ്കിൽ കയറി ഗൂഗിൾ മീറ്റ് വഴി വെബിനാറിൽ പങ്കെടുക്കാം.

Macare 25 mar

Comments are closed.