ഡോ. സുവര്‍ണ നാലപ്പാട്ടിനെ ആദരിച്ചു
ഗുരുവായൂര്‍ : സപ്തതിയിലെത്തിയ പ്രശസ്ത സാഹിത്യകാരി ഡോ സുവര്‍ണ നാലപ്പാട്ടിനെ ഗുരുവായൂരില്‍ ആദരിച്ചു. സപ്തതി ആഘോഷ ഭാഗമായി ഡോ മെഹ്രൂഫ് രാജ, എസ് രാജേന്ദു, ഡോ ലക്ഷ്മി ശങ്കര്‍, സരിത അശോകന്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ഇവര്‍ക്ക് യഥാക്രമം ഡോ.ബി അരുന്ധതി, യു.ടി രാജന്‍, ഡോ.ലക്ഷ്മി കുമാരി, ശ്രീകുമാരി രാമചന്ദ്രന്‍ എന്നിവരാണ് സമ്മാനിച്ചത്. തുടര്‍ന്ന് പണ്ഡിത സദസും നടന്നു. ആഷാ മേനോന്‍, മാടമ്പ് കുഞ്ഞുക്കുട്ടന്‍, പി. വേണുഗോപാല്‍, ഡോ.ഫ്രാന്‍സിസ് ആലപാട്ട്, ഡോ.അജിത് തുടങ്ങിയവര്‍ സംസാരിച്ചു. ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തെ പറ്റി ചര്‍ച്ചയും നടന്നു . ഡോ ഭുവനേശ്വരി ഭജഗോവിന്ദം ആലപിച്ചു. പ്രൊഫ. പി.കെ ശാന്തകുമാരി, രാധാകൃഷ്ണന്‍ കാക്കശ്ശേരി , ചൊവ്വല്ലൂര്‍ കൃഷ്ണന്‍ക്കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുസ്തക പ്രകാശനം, സംഗീതാര്‍ച്ചന , നാലപ്പാട്ട് നാരായണ മോനോനെ പറ്റി സരിത അശോകന്‍ നാലപ്പാട്ട് തയ്യാറാക്കിയ ഋഷികവി എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരുന്നു.
Comments are closed.