mehandi new

ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആഹ്ലാദഭരിതമാക്കി ഡോ. വി ആർ ദിലീപ് കുമാർ

fairy tale

ഗുരുവായൂർ : ചെമ്പൈ വേദിയിൽ യാദൃശ്ചികമായെത്തി സദസ്സിനെ ആ​ഹ്ലാദഭരിതമാക്കിയ സംഗീതാർച്ചനയുമായി ഡോ. വി ആർ  ദിലീപ് കുമാർ.  തഞ്ചാവൂരിലെ തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഗുരുവായൂർ സ്വദേശിയുമായ  ദിലീപ് കുമാറാണ് തിങ്കളാഴ്ച്ച രാത്രി ചെമ്പൈ സംഗീതോത്സവത്തിന്റെ ആൾ ഇന്ത്യ റേഡിയോ റിലേ കച്ചേരിയിൽ സദസ്സിനെ വിസ്മയിപ്പിച്ചത്.  

planet fashion

നാഗസ്വരാവലി  രാഗത്തിൽ  ഗരുഡാ ഗമന എന്ന് തുടങ്ങുന്ന കീർത്തനവും ജന സമ്മോദിനി രാഗത്തിൽ ഗോവിന്ദ…. എന്ന് തുടങ്ങുന്ന ബജനും ദിലീപ് കുമാർ അവതരിപ്പിച്ചു.  തിരുവിഴ വിജു എസ് ആനന്ദ്(വയലിൻ),  ബോംബെ ഗണേഷ്(മൃദംഗം), മങ്ങാട് പ്രമോദ്(ഘടം ) എന്നിവർ പക്കമേളക്കാരായി.

ഏഴാം വയസ്സിൽ കെ എം കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ സംഗീത പഠനം ആരംഭിച്ച ഡോ. ദിലീപ് കുമാർ മഹാനായ സംഗീത കലാചാര്യ മങ്ങാട് കെ നടേശൻ്റെ (ആകാശവാണി തൃശൂർ ടോപ്പ് ഗ്രേഡ് റിട്ടയേർഡ് സ്റ്റാഫ് ആർട്ടിസ്റ്റ്) കീഴിൽ പരിശീലനം തുടർന്നു. 19-ാം വയസ്സിൽ ഓൾ ഇന്ത്യ റേഡിയോയിൽ നിന്നും ദൂരദർശനിൽ നിന്നും കർണാടിക് വോക്കലിൽ എ ഗ്രേഡ് നേടി. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക പ്രമുഖ വേദികളിലും വിവിധ മുതിർന്ന വിദ്വാന്മാരുടെ അകമ്പടിയോടെ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ (ICCR) എംപാനൽ ചെയ്ത കലാകാരനാണ് ദിലീപ് കുമാർ. തൻ്റെ പ്രൊഫഷണൽ കരിയറിനൊപ്പം, 2005, 2014 വർഷങ്ങളിൽ യഥാക്രമം കേരളത്തിലെ കണ്ണൂർ സർവകലാശാലയിൽ നിന്ന് സംഗീതത്തിൽ എംഎയും പിഎച്ച്ഡിയും പൂർത്തിയാക്കി. 2020-ൽ തമിഴ്‌നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സംഗീത വിഭാഗത്തിൽ ചേരുന്നതിന് മുമ്പ് കേരളത്തിലെ വിവിധ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം. പിതാവ് തൃശൂർ ജില്ലയിലെ വെള്ളാട്ടഞ്ഞൂർ സ്വദേശി വി എൻ രാമൻ നമ്പൂതിരി. മാതാവ് ബാലാമണി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.