mehandi new

മൊബൈലിൽ സംസാരിച്ച് ഡ്രൈവിംഗ് – കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു കയറി

fairy tale

കപ്പിയൂർ: മൊബൈലിൽ സംസാരിച്ചു ഡ്രൈവിംഗ്, കാർ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ചു കയറി. തൊഴിയൂർ ലാലിഗ ഫുട്ബോൾ ടെറഫിന് സമീപമാണ് നിർത്തിയിട്ട ഓട്ടോയ്ക്ക് മുകളിലേക്ക് കാർ ഇടിച്ചു കയറിയത്. ഡ്രൈവർ മൊബൈലിൽ സംസാരിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു വഴിവെച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഓട്ടോറിക്ഷ നിർത്തി ഡ്രൈവർ തൊട്ടടുത്ത കടയിലേക്ക് ചായ കുടിക്കാൻ പോയ സമയത്തായിരുന്നു അപകടം നടന്നത്. ആർക്കും പരിക്കില്ല.

Ma care dec ad

Comments are closed.