ടൂറിസത്തിന്റെ മറവിൽ ചാവക്കാട് ബീച്ചിൽ ലഹരി മാഫിയ വിഹരിക്കുന്നു – ലഹരിവിരുദ്ധ ക്യാമ്പയിനുമായി നന്മ ഷാഫി നഗർ

ചാവക്കാട് : ലഹരിക്കെതിരെ നമുക്ക് ഒന്നിക്കാം എന്ന സന്ദേശവുമായി നന്മ ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. ചാവക്കാട് ബീച്ച് മുതൽ പുത്തൻ കടപ്പുറം വരെയുള്ള മേഖലയിൽ ടൂറിസത്തിന്റെ മറവിൽ ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും കച്ചവടവും അനാശാസ്യ പ്രവർത്തനങ്ങളും നടന്നുവരുന്നതായി ക്ലബ് ഭാരവാഹികൾ പറഞ്ഞു. പ്രായപൂർത്തി ആയിട്ടില്ലാത്ത സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ക്ലബ്ബ് പ്രസിഡന്റ് റഫീദ്, എക്സിക്യൂട്ടീവ് അംഗം നസീഫ്, ക്ലബ്ബ് അംഗങ്ങളായ അമീൻ, നിസാം എന്നിവരുടെ നേതൃത്വത്തിൽ നന്മ ക്ലബ് പ്രവത്തകർ എക്സൈസ് വകുപ്പിനും, മുനിസിപ്പൽ സെക്രട്ടറിക്കും, പോലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച് പരാതി നൽകി. ക്ലബ്ബിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികാരികൾ പൂർണ പിന്തുണ നൽകുകയും തുടർ നടപടികളുമായി മുന്നോട് പോകുമെന്ന് ഉറപ്പ് നൽകിയതായും ഭാരവാഹികൾ പറഞ്ഞു.

Comments are closed.