ബസ്റ്റാന്‍ഡിലെ പൊടിശല്ല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : ഗുരുവായൂര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിലെ പൊടിശല്യത്തിന് നടപടിയെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രണ്ടാഴ്ചയോളമായി പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭ പരാതി അവഗണിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. യോഗം തുടങ്ങുന്നതിന് മുമ്പേ ബി.ജെ.പി കൗണ്‍സിലര്‍ ശോഭ ഹരിനാരായണനാണ് പൊടിശല്യത്തെകുറിച്ച് ചൂണ്ടികാണിച്ചത്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും ബസ്സുകള്‍ പ്രവേശിക്കുന്നതിന് പുതിയ റോഡ് നിര്‍മ്മിക്കാമെന്ന് ചെയര്‍പേഴ്‌സന്‍ ഉറപ്പു നല്‍കി. യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പ് നടത്തി. ഭരണപക്ഷം ഗൗനിക്കാതായതോടെ പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ കൗണ്‍സിലറെ അനുനയിപ്പിച്ച് സമരം പിന്‍വലിച്ചു. കൗണ്‍സിലര്‍ അധിക പ്രസംഗം നടത്തുകയാണെന്നറിയിച്ച് ചെയര്‍പേഴ്‌സന്‍ റൂളിംഗ് നല്‍കി. 31-ാം വാര്‍ഡ് കൗണ്‍സിലര്‍ എ.ടി.ഹംസയാണ് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് നടുത്തളത്തിലിറങ്ങിയത്. ഇത് വകവെക്കാതെ ചെയര്‍പേഴ്‌സന്‍ അജന്‍ഡ വായന തുടര്‍ന്നതോടെ ഹംസ ബഹളം വച്ച് നിലത്തിരിപ്പുറപ്പിച്ചു. അജന്‍ഡ ഉയര്‍ത്തിപിടിച്ച് സംസാരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചെങ്കിലും യോഗനടപടികള്‍ തുടര്‍ന്നു. അഞ്ച് മിനിറ്റ് നേരത്തെ ബഹളത്തിനൊടുവില്‍ പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഹംസയെ തല്‍സ്ഥാനത്ത് കൊണ്ടിരുത്തി. ഓരോ അജന്‍ഡ ചര്‍ച്ച ചെയ്യുമ്പോഴും അജന്‍ഡയിലില്ലാത്ത കാര്യങ്ങള്‍ വാതോരാതെ സംസാരിച്ച് യോഗം അലങ്കോലമാക്കുകയാണ് ഹംസ നടത്തുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും വനിത കൗണ്‍സിലറടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. നേരത്തെ സംസാരിച്ച് ബഹളം വെച്ചതിന് ചെയര്‍പേഴ്‌സന്‍ റൂളിംഗ് നല്‍കിയിരുന്നു. ഇതിന് ശേഷം വന്ന അജന്‍ഡയിലാണ് സംസാരിക്കാന്‍ സമയം നല്‍കിയില്ലെന്നാരോപിച്ചത്. ഇടതു പക്ഷ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ തൊഴുത്തില്‍ കുത്ത് നടക്കുന്നതായി സി.പി.ഐ കൗണ്‍സിലര്‍ അഭിലാഷ് ചന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയതിലും വാര്‍ഡില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അസൂയപൂണ്ടവര്‍ തന്നെ കരിവാരിതേക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്നും പേരെടുത്തു പറയാതെ അഭിലാഷ് വിമര്‍ശിച്ചു. കഞ്ചാവ് മാഫിയക്കെതിരെ പരാതി നല്‍കിയതിന് കഴിഞ്ഞ വര്‍ഷം വീട് ആക്രമിച്ചവര്‍ വാര്‍ഡിലെ റോഡ് ഉദ്ഘാടനത്തിന് സ്ഥാപിച്ച ശിലാഫലകത്തിലെ തന്റെ പേര് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അഭിലാഷ് ആരോപിച്ചു. ഇതിനെതിരെ പ്രതികരിക്കുന്നതിന് ഭരണ പക്ഷ കൗണ്‍സിലര്‍ക്ക് പ്രതിപക്ഷം സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു. നാട്ടുകാര്‍ക്ക് ദുരിതം സമ്മാനിച്ച് ഇരിങ്ങപ്പുറത്ത് അച്ചാര്‍ കമ്പനി പ്രവര്‍ത്തിക്കുന്നതിനെതിരേയും മൊബൈല്‍ ടവര്‍ നിര്‍മ്മാണം നടക്കുന്നതിനെതിരേയും പരാതി നല്‍കിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നും അഭിലാഷ് അറിയിച്ചു. ജനപ്രതിനിധിയുടെ പരാതികള്‍ക്ക് പോലും നഗരസഭ വിലകല്‍പ്പിക്കുന്നില്ലെന്നും അഭിലാശ് കൂട്ടിചേര്‍ത്തു. ജി.എസ്.ടി. പ്രാബല്യത്തില്‍ വന്നതിന് ശേഷം നഗരസഭ തനത് ഫണ്ടില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായി മുന്‍ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ പറഞ്ഞു. ജി.എസ്.ടിയുള്ളതിനാല്‍ നഗരസഭയിലെ ടെണ്ടര്‍ പ്രവര്‍ത്തികള്‍ സുഖമായി നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇക്കാര്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ പദ്ധതി വിഹിതം ചെലവഴിച്ച നഗരസഭകളില്‍ ഒന്നാം സ്ഥാനം നേടിയ ഗുരുവായൂരിനെ കെ.വി.വിവിധ് അനുമോദിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ പി.കെ.ശാന്തകുമാരി അധ്യക്ഷയായിരുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.