ഈസ്റ്റർ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു

പാലയൂർ : സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ കെ.എൽ.എം യൂണിറ്റിന്റെ അഭിമുഖ്യത്തിൽ യേശുവിന്റെ പീഡാനുഭവത്തിന്റെയും ത്യാഗത്തിന്റെയും പങ്കുവെക്കലിന്റെയും പ്രത്യാശയുടെയും ഈസ്റ്റർ സന്ദേശവുമായി

ഇടവകയിലെയും ദേശത്തെയും നാനാ ജാതി വിഭാഗങ്ങളിൽ പെട്ട നിർധനരായ 100 കുടുംബങ്ങൾക്ക് ഈസ്റ്റർ ആഘോഷ ഒരുക്കങ്ങൾക്കായി ഭക്ഷ്യ -പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു.
പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ. ഡേവീസ് കണ്ണമ്പുഴ കിറ്റുകൾ ആശീർവദിക്കുകയും വിതരണോദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു. കെ.എൽ.എം പ്രസിഡന്റ് അഡ്വ. ജെറി ജോസ് അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് ടി.ജെ ഷാജു, ഫൊറോന സെക്രട്ടറി തോമസ് ചിറമ്മൽ, സിൽവർ ജൂബിലി കൺവീനർ അഡ്വ. ഇ.എം സാജൻ, ട്രസ്റ്റീ സേവിയർ വാകയിൽ, ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, കേന്ദ്ര സമിതി കൺവീനർ സി.ഡി.ലോറൻസ്, കെ.എൽ.എം വനിത യൂണിറ്റ് പ്രസിഡന്റ് എൽസ ജോസ്, സെക്രട്ടറി ഷാജു ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു. സജി ജോൺ, സി.സി ചാർളി, സി.ജെ സാബു, വി.എച്ച് ബോസ്കോ, എൻ.ആർ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.