എടക്കഴിയൂരിലെ വാഹനാപകടം – പിതാവിനു പിറകെ മകളും മരിച്ചു

ചാവക്കാട് : എടക്കഴിയുരിൽ ബൈക്കിനു പുറകിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വെളിയംകോട് സ്വദേശിയായ യുവതി മരിച്ചു.

വെളിയങ്കോട് തവളക്കുളം കരിയം പറമ്പിൽ രവീന്ദ്രൻ മകൾ ലതിക (30)യാണ് മരിച്ചത്. രവീന്ദ്രൻ അപകടം നടന്ന അന്നു തന്നെ മരിച്ചിരുന്നു.
മൂന്നാം തിയതി ബുധനാഴ്ച്ച രാവിലെ നാലര മണിയോടെ എടക്കഴിയൂർ തെക്കേമദ്രസ കാടുത്ത് നാരായണൻ വൈദ്യർ റോഡിനു സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്.

Comments are closed.