mehandi new

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കം

fairy tale

എടക്കഴിയൂർ : 165 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് നാളെ തുടക്കമാകും. ( ജനുവരി 7, 8 തിയതികളിൽ ). ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ രണ്ടു ദിവസമായി കൊണ്ടാടുന്നത്.
എടക്കഴിയൂർ അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും നാളെ രാവിലെ എട്ടുമണിയോടെ ആദ്യ കാഴ്ച പുറപ്പെടുന്നതോടെ എടക്കഴിയൂർ നേർച്ചക്ക് തുടക്കമാകും. തുടർന്ന് രണ്ടു ദിവസങ്ങളിലായി തെക്ക് വടക്ക് ഭാഗങ്ങളിൽ നിന്നും വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ കാഴ്ചകൾ ഉണ്ടാകും.

planet fashion

നാളെ വടക്ക് ഭാഗത്ത്‌ നിന്നും ഹ്യുമെൻസ് വളയംതോട്, ടീം ഓഫ് 86, അവിയൂർ ഫെസ്റ്റ് എന്നീ കാഴ്ചകൾ ഉണ്ടാകും.
തെക്ക് ഭാഗത്ത്‌ നിന്ന് രാവിലെ എട്ട് മണിക്ക് കുഞ്ചേരിയിൽ നിന്നും ആദ്യ കാഴ്ച പുറപ്പെടും. വൈകുന്നേരം നാലുമണിയോടെ ആരംഭിക്കുന്ന സ്കോർപ്യൻസ് കാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ ജാറത്തിൽ എത്തിച്ചേരും.

പ്രധാന ദിനമായ എട്ടാം തിയതി ഞായറാഴ്ച വടക്ക് തെക്ക് ഭാഗങ്ങളിൽ നിന്നും പത്തു മണിയോടെ പുറപ്പെടുന്ന കൊടിയേറ്റ കാഴ്ചകൾ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും. പിന്നീട് തയ്യാറാക്കി നിറുത്തിയ കൊടിമരങ്ങളിൽ തെക്ക് വടക്ക് വിഭാഗം കൊടികൾ ഉയർത്തും.
വൈകീട്ട് നാലുമണിയോടെ ആരംഭിക്കുന്ന നാട്ടുകാഴ്ച്ച ആറുമണിക്ക് ജാറത്തിൽ എത്തി സമാപിക്കും.

തുടർന്ന് രാത്രികാഴ്ചകൾ ആരംഭിക്കും.
തെക്ക് ഭാഗത്ത് നിന്ന് സ്പാർട്ടക്സ് അതിർത്തി, പുല്ലംചിറ അതിർത്തി, സെനിത് അതിർത്തി, അഫിയൻസ് തെക്കേ മദ്രസ ബീച്ച്, റിബൽസ് ചങ്ങാടം റോഡ്, യൂത്ത് പവർ ചങ്ങാടം റോഡ് എന്നീ കാഴ്ചകൾ ഉണ്ടാകും.
വടക്ക് ഭാഗത്ത്‌ നിന്ന് വൈകീട്ട് 06.15 ന് ടീംസ് ഓഫ് പഞ്ചവടി ബി ടീം കാഴ്ച സിങ്കപ്പൂർ പാലസ് പരിസരത്തു നിന്നും ആരംഭിച്ച് ഏഴുമണിയിടെ ജറാത്തിൽ പ്രവേശിക്കും. ടീംസ് ഓഫ് പഞ്ചവടി എ ടീം, മഷാഹി ഫെസ്റ്റ്, സിറ്റി ഗയ്സ് ഹൈസ്‌കൂൾ, കാജാ ഫെസ്റ്റ്, ഡി സോൺ നാലാം കല്ല്, ന്യൂ ഫ്രണ്ട്സ് പഞ്ചവടി, അരിസോന നാലാം കല്ല് തുടങ്ങിയ കാഴ്ചകളും ഉണ്ടാകും. തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് മുൻപായി കാഴ്ചകൾക്കും വാദ്യഘോഷങ്ങൾക്കും സമാപനമാകും.

Jan oushadi muthuvatur

Comments are closed.