mehandi new

എടക്കഴിയൂർ നേർച്ചക്ക്‌ രാവിലെ അടിയോടെ തുടക്കം – ആരവങ്ങളോടെ ആനകൾക്ക് സ്വീകരണം

fairy tale

തിരുവത്ര : എടക്കഴിയൂർ നേർച്ചയുടെ പ്രധാന ദിവസമായ ഇന്ന് രാവിലെ ക്ലബ്ബുകൾ തമ്മിൽ അടിയോടെ തുടക്കം. ഇന്ന് രാവിലെ ആനകളെ സ്വീകരിക്കാനായി ബൈക്കിലും മറ്റു വാഹനങ്ങളിലുമായി  എത്തിയ യുവാക്കളാണ് തിരുവത്രയിലെ ക്ലബ് പ്രവർത്തകരുമായി പുതിയറയിൽ വെച്ച് സംഘട്ടനമുണ്ടായത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

planet fashion

തിരുവത്ര ലിബറേറ്റ് ക്ലബ് അംഗങ്ങൾ ആനയെ പുതിയറയിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ എടക്കഴിയൂരിൽ നിന്നെത്തിയ ന്യു ഫ്രണ്ട്സ് ക്ലബ് അംഗങ്ങളുമായാണ് അടിനടന്നത്. തൊട്ടടുത്ത വിറകുകടയിൽ നിന്നുള്ള തടിക്കഷ്ണങ്ങൾ ഉപയോഗിച്ചാണ് തെരുവിൽ ഏറ്റുമുട്ടിയത്. 

ഇന്ന് കാഴ്ചകളുള്ള നിരവധി ക്ലബ്ബുകളാണ് ആനകളെ സ്വീകരിക്കാൻ കൊടി തോരണങ്ങളും ആരവങ്ങളുമായി അതിരാവിലെ തന്നെ ദേശീയപാത കയ്യടക്കിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് രംഗം വീഡിയോയിൽ പകർത്തി.

Jan oushadi muthuvatur

Comments are closed.