എടക്കഴിയൂരിലെ വാഹനാപകടം- വടക്കേക്കാട് സ്വദേശിനി മരിച്ചു

വടക്കേക്കാട്: ഇന്നലെ രാത്രിയിൽ എടക്കഴിയൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലിരുന്ന വടക്കേക്കാട് സ്വദേശിനി മരിച്ചു.

പടിഞ്ഞാറെ കല്ലൂർ സ്വദേശി പൊന്നേത്ത് കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ സുബൈദയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ കുഞ്ഞിമുഹമ്മദും ഭാര്യയും എടക്കഴിയൂർ സിങ്കപ്പൂർ പാലസിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിക്കുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Comments are closed.