Header

സഹപാഠികള്‍ക്ക് താങ്ങായി പൂര്‍വ്വ വിദ്യാര്‍ഥികള്‍

എടക്കഴിയൂര്‍: സീതിസാഹിബ് ഹൈസ്‍‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ശേഖരിച്ച തുക നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹായകമായി. വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കിയാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ മാതൃകയായത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ വിതരണവും സംഘടിപ്പിക്കുന്നുണ്ട്. 2005 ബാച്ചിലെ നിഷാദ് പി എ, അക്‌ബര്‍ ഷാ, അഫ്‌സല്‍ കെട്ടുങ്ങല്‍‍, മജീദ്, ഷെഫീക്ക് തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍‍.
ഹെഡ്‌മാസ്റ്റര്‍ വി ഒ ജെയിംസ്, ബെന്നി കൈതാരത്ത്, സി എല്‍ ജേക്കബ്ബ്, ബീന തോമാസ്, എന്‍ ജെ ജെയിംസ്, ലത്തീഫ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാന്റി ഡേവിഡ് നന്ദി പ്രകാശിപ്പിച്ചു.

Comments are closed.