mehandi banner desktop
Chavakkad online

എടക്കഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി: വനിതാ വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Ft

​എടക്കഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂർ യൂണിറ്റ് വനിതാ വിംഗിന്റെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് സി.ഐ. ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.​സുലൈഖ (സുല) വനിതാ വിംഗ് പ്രസിഡന്റായും റംല സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഷെറിൻ ആണ് ട്രഷറർ. വൈസ് പ്രസിഡന്റായി ഖദീജ ഷമീറാനെയും ജോയിന്റ് സെക്രട്ടറിയായി വിനീതയെയും തിരഞ്ഞെടുത്തു. കൂടാതെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം നിശ്ചയിച്ചു.​ജനറൽ സെക്രട്ടറി മോഡേൺ ബഷീർ യോഗത്തിൽ സ്വാഗതം ആശംസിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് യൂണിറ്റ് ട്രഷറർ പി.എൽ. ജോസഫ്, വൈസ് പ്രസിഡന്റുമാരായ പി.സി. ഹൈദ്രോസ്, മുജീബ് പുളിക്കുന്നത്ത്, സെക്രട്ടറിമാരായ ആർ.വി. ബഷീർ, ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ അലി അയ്യത്തെയിൽ, നാസർ, നസീമു, ജയപ്രകാശ് എന്നിവർ ആശംസകൾ നേർന്നു. വനിതാ വിംഗ് സെക്രട്ടറി റംല നന്ദി രേഖപ്പെടുത്തി.​എടക്കഴിയൂർ യൂണിറ്റിന്റെ 29-ാമത് വാർഷിക സമ്മേളനവും മുൻ പ്രസിഡന്റ് ഇ.എസ്. വിജയന്റെ ഒന്നാം ചരമവാർഷികവും 2026 മെയ് 17 ഞായറാഴ്ച രാവിലെ 9 മണിക്ക് വ്യാപാർ ഭവനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Jan oushadi

Comments are closed.