പൊതുവിജ്ഞാനം നേടുക എന്നതായിരിക്കണം വിദ്യഭ്യാസത്തിന്‍റെ ലക്ഷ്യം: സി എന്‍ ജയദേവന്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: പൊതു വിജ്ഞാനം നേടുന്ന എന്നതായിരിക്കണം വിദ്യഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സി എന്‍ ജയദേവന്‍ എംപി. നവയുഗം ഇരിങ്ങപ്പുറം സംഘടിപ്പിച്ച പ്രതിഭാ സംഗമവും വിദ്യഭ്യാസ
അവാര്‍ഡ് ദാനചടങ്ങും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും പൊതുവിജ്ഞാനത്തിന്റെ കാര്യത്തില്‍ പുറകിലാണെന്ന് എംപി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണത്തിന്റെ വിതരണം നഗരസഭ കൗണ്‍സിലര്‍ വി എസ് രേവതി നിര്‍വ്വഹിച്ചു. സിപിഐ പൂക്കോട് ലോക്കല്‍ സെക്രട്ടറി എം എം സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, മണ്ഡലം കമ്മറ്റി അംഗം കെ കെ ജ്യോതിരാജ്, നഗരസഭ കൗണ്‍സിലര്‍ അഭിലാഷ് വി ചന്ദ്രന്‍, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.