mehandi new

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

fairy tale

കണ്ടാണശ്ശേരി : കണ്ടാണശ്ശേരി വിന്നേഴ്‌സ് ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി പ്രമോദ് ഉദ്ഘാടനം ചെയ്തു. വിന്നര്‍ ക്ലബ്ബ് പ്രസിഡന്റ് ആര്‍.അശോക് കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സാബു ജേക്കബ്, സി.ജോയ് ചെറിയാന്‍, ഗ്ലാഡ്‌വിന്‍ ഫ്രാന്‍സിസ്, സി.ഡി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുവായൂര്‍ : തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കരയോഗ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ.കെ.ബി ഹരിദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് വി.ബാലകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.മുരളീധരന്‍, സെക്രട്ടറി എം.ശ്രീനാരായണന്‍, അഡ്വ.രവി ചങ്കത്ത്, ടി.പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാല്‍ ലക്ഷം രൂപ ചിലവില്‍ 75-ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ബോധവത്കരണ ക്ലാസ്സും നല്‍കി.

planet fashion

Comments are closed.