mehandi banner desktop
Chavakkad online

ചാവക്കാട് ബീച്ചിൽ നിന്നും കാണാതായ ഓർമ്മക്കുറവ് ബാധിച്ച വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി

Ft

ചാവക്കാട് : ബീച്ചിൽ കടൽ കാണാനെത്തിയ കുടുംബത്തിലെ കാണാതായ വയോധികനെ എടക്കഴിയൂർ ബീച്ചിൽ നിന്നും കണ്ടെത്തി. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് ഇന്ന് ഉച്ചയോടെ കാണാതായത്. മക്കളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു. ഓർമ്മക്കുറവ് ബാധിച്ച രാജനെ കാറിലിരുത്തി മക്കളും കുടുംബവും കടലിലിറങ്ങുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. കടൽ കണ്ട് തിരിച്ചെത്തിയപ്പോൾ കാറിൽ രാജനില്ലായിരുന്നു. വീട്ടിൽ നിന്നും ഇടക്ക് ഇറങ്ങി നടക്കാറുണ്ടെന്ന് മക്കൾ പറഞ്ഞു.

Jan oushadi

ചാവക്കാട് പോലീസും നാട്ടുകാരും തിരച്ചിൽ നടത്തി. പരിസരത്തെ കേമറകളിലെ വീഡിയോസ് പോലീസ് പരിശോദിച്ചെങ്കിലും ഒരു വിവരവും ലഭിച്ച. വൈകുന്നേരം ആറരമണിയോടെ എടക്കഴിയൂർ ബീച്ചിൽ നിന്നും മത്സ്യത്തൊഴിലാളികൾ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞു ചാവക്കാട് ബീച്ചിലെ സുഹൃത്തുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മക്കളെത്തി രാജനെ കൂട്ടിക്കൊണ്ട് പോയി.

Comments are closed.