mehandi new

അങ്കം കഴിഞ്ഞു – ഉദ്യോഗസ്ഥര്‍ ഒത്തുകൂടി ഉപചാരം ചൊല്ലി പിരിഞ്ഞു

fairy tale

ചാവക്കാട്: തെരഞ്ഞെടുപ്പിന്‍്റെ അണിയറയില്‍ രണ്ട് മാസത്തോളം വിശ്രമില്ലാതെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഒന്നിച്ച് നിന്ന ഉദ്യോഗസ്ഥര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരി പി മധുലിമായയാണ് കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തനിക്ക് താങ്ങും തണലുമായി നിന്ന വിവധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വിരുന്നൊരുക്കി ഉപചാരം ചൊല്ലി അവരെ യാത്രയാക്കിയത്. തിങ്കളാഴ്ച്ച വൈകിട്ട് ചാവക്കാട് ഗവ.റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിരുന്നു പരിപാടിയില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരേയും ക്ഷണിച്ചിരുന്നു. 154 ബൂത്തുകളുള്ള മണ്ഡലത്തിലെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തി ഭൂപടവും ഗൂഗിളിലെ മാപ്പില്‍ അവ അടയാളപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നിര്‍ദ്ദേശങ്ങളുമറിയിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസ്, പ്രിസൈഡിംഗ്, ഫ്ളൈയിംഗ് സ്കോഡുകളിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമായി പ്രത്യേകം പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പുകളുമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ച വരണാധികാരി പി.മധുലിമായ ജില്ലാ സര്‍വേ ഡപ്യൂട്ടി ഡയറക്ടറാണ്.
സി.പി.എം ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ഉപ വരണാധികാരി ചാവക്കാട് ബി.ഡി.ഒ സി.കെ മോഹനന്‍ നായര്‍, ഫ്ളയിംഗ് സ്കാഡിനെ നിയന്ത്രിച്ച എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഗുരുവായൂര്‍ ദേവസ്വം റവന്യു താഹസില്‍ദാര്‍ ഗണേശന്‍, ചാവക്കാട് താലൂക്കാപ്പീസിലെ അഡീഷണല്‍ താഹസില്‍ദാര്‍ ബ്രീജാകുമാരി, ഡപ്യൂട്ടി താഹസില്‍ദാര്‍മാരായ ചന്ദ്രന്‍, കെ.എസ് അനില്‍കുമാര്‍, പുന്നയൂര്‍ പഞ്ചായത്ത് സെക്രട്ടറി കെ. രവീന്ദ്രന്‍, പുന്നയൂര്‍ക്കുളം സെക്രട്ടറി കെ.വി ലത, പൊലീസിലെ എസ്.ഐ ടി.എന്‍ സുധാകരന്‍ വിയ്യൂര്‍, എ.എസ്.ഐ രാമന്‍ മെഡിക്കല്‍ കോളജ്, എ.എസ്.ഐ സി.എം രാധാകൃഷ്ണന്‍ പാവറട്ടി, എ.എസ്.ഐ ഇ.എസ് സോമന്‍ ഗുരുവായൂര്‍ തുടങ്ങി അമ്പതോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Ma care dec ad

Comments are closed.