വനിതാ സംരംഭകർക്കായി നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട്: വനിതാ സംരംഭക കൂട്ടായ്മയായ എംപവർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ സംരംഭകർക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ നിയമ സേവന സ്ഥാപനമായ ‘യുവറോണർ ഡോട്ട് ഇൻ’, ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് “സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്.എംപവർ ഗ്രൂപ്പ് പ്രസിഡന്റ് സീമ അബ്ദുൾ നാസ് അധ്യക്ഷത വഹിച്ച ചടങ്ങ് റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജ് സെക്രട്ടറി നന്ദകുമാർ കെ. ഉദ്ഘാടനം ചെയ്തു. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി സെമിനാറിന് നേതൃത്വം നൽകുകയും സംരംഭകർ അറിഞ്ഞിരിക്കേണ്ട സുപ്രധാന നിയമവശങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.ചടങ്ങിൽ എംപവർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഫൗസിയ നജീബ്, യുവറോണർ ഡോട്ട് ഇൻ ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ ജിഷ്മ റെനിൽ, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർ ഷാഹിന ഷെരീഫ്, അഡ്വ. ടി. കെ ബബിത, റോട്ടറി ക്ലബ് പ്രതിനിധികളായ പി ഗോപാലകൃഷ്ണൻ നായർ, സുജിത്ത് കാരയിൽ, കെ പി ജാസ്മിൻ എന്നിവർ സംസാരിച്ചു.




Comments are closed.