ചാവക്കാട് വൈലി ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു – നാലു പേർക്ക് പരിക്ക്

ചാവക്കാട്: ബ്ലാങ്ങാട് വൈലി കല്ലുമ്മൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്ക്. ആനപ്പുറത്തുണ്ടായിരുന്ന അഴീക്കോട് സ്വദേശി എമ്മാട്ട് ശ്രീജിത്ത്(27), പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കൊടിയ നിവാസിൽ അഭിഷേക് (19), പുത്തൻവീട്ടിൽ കൃഷ്ണപ്രസാദ്(24), പറമ്പിൽ കോടയിൽ അജില്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എഴുന്നെള്ളിപ്പിന്നിടെ കൊണാർക്ക് കണ്ണൻ എന്ന ആന മീനാട് കേശവൻ എന്ന ആനയെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും ഇടയുകയായിരുന്നു.
പരിക്കേറ്റവരെ മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകർ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.