mehandi new

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ ഏങ്ങണ്ടിയൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം ആദരിച്ചു

fairy tale

ചേറ്റുവ: നാട്ടിക ഫിഷറീസ് സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ കൂടുതൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ നാട്ടികഏങ്ങണ്ടിയൂർ മത്സ്യതൊഴിലാളി സഹകരണ സംഘം ആദരിച്ചു.

planet fashion

ചേറ്റുവ വി.എം. മുഹമ്മദ് റഫീഖിന്റേയും ഷെറീനയുടേയും മകളും, ഗ്രാമീണ പത്രപ്രവർത്തകൻ വി അബ്ദു ചേറ്റുവയുടെ മകന്റെ മകളുമായ ഉമ്മു കുൽസു വിനെയാണ് സംഘം കാഷ് അവാർഡും, ട്രോഫിയും നൽകി ആദരിച്ചത്.

സംഘം പ്രസിഡണ്ട്. അഡ്വ. പി ആർ വാസു ഉപഹാരങ്ങൾ വിതരണം ചെയ്തു.
എം. ആർ ദിനേശൻ, മനോഹരൻ വളവത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.