സ്കൂള്‍ പ്രവേശനോത്സവ ഗാനത്തിന് രചനകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം : 2024 ജൂണ്‍ 3- തീയതി പ്രവേശനോല്‍സവത്തോടു കൂടി 2024-25 സ്കൂള്‍ അദ്ധ്യയന വര്‍ഷം ആരംഭിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം ഉള്‍ക്കൊള്ളുന്ന രചനകള്‍ പ്രവേശനോല്‍സവ ഗാനത്തിനായി ക്ഷണിക്കുന്നു.

ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കൂടി ചിത്രീകരിക്കുന്നതിനാൽ രചനകള്‍ 5 മിനിട്ട് കവിയാന്‍ പാടുള്ളതല്ല. 14/05/2024 ന് മുന്‍പായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ക്യു ഐ.പി സെക്ഷന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, പിന്‍-695014 (e-mail : supdtqip.dge@kerala.gov.in) എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍അറിയിച്ചു.

Comments are closed.