mehandi new

നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”#bbd89e” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ തൈക്കാട് മേഖലയിലെ പൊതുശ്മശാനത്തില്‍ മാന്തോപ്പ് ഒരുക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. എല്‍.എഫ് കോളജിലെ എന്‍.എസ്.പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശ്മശാനത്തില്‍ മാവിന്‍ തൈകള്‍ നട്ട് പദ്ധതി നടപ്പിലാക്കുന്നത്. വിവിധയിനം ഒട്ടുമാവിന്‍ തൈകളാണ് നട്ടിട്ടുള്ളത്. എല്ലാ മാവിന്‍ തൈകള്‍ക്കും സുരക്ഷിത വലയവും സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പരിപാലനത്തിനായി നഗരസഭ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി പറഞ്ഞു. എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഇവിടെ സന്ദര്‍ശനം നടത്തി മാന്തോപ്പിന്റെ വളര്‍ച്ച വിലയിരുത്തും. പ്രഫ.പി.കെ.ശാന്തകുമാരി പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുരേഷ് വാര്യര്‍, നിര്‍മല കേരളന്‍, എം.രതി, കൗണ്‍സിലര്‍മാരായ ജലീല്‍ പണിക്കവീട്ടില്‍, എം.എ.ഷാഹിന, സ്വരാജ് താഴിശേരി, സിസ്റ്റര്‍ ഫിലോ ജീസ്, സിസ്റ്റര്‍ നിര്‍മല്‍ മരിയ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍, വി.കെ.ആതിര എന്നിവര്‍ സംസാരിച്ചു. നഗരസഭയില്‍ തന്നെ ചൂല്‍പ്പുറത്ത് വാതക ശ്മശാനം വന്നതോടെ ഇവിടെ സംസ്‌കാരങ്ങള്‍ നടക്കാറില്ല. ചൂല്‍പ്പുറത്തെ മാതൃകയില്‍ ഈ ശ്മശാനത്തിലും വാതക ചൂള സ്ഥാപിക്കാന്‍ നഗരസഭക്ക് പദ്ധതിയുണ്ട്.

ഗുരുവായൂര്‍ നഗരസഭയുടെ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക പരിസ്ഥിതി ദിനാചരണത്തില്‍ തുടക്കമായി. ബസ്റ്റാന്‍ഡ് പരിസരത്ത് മാവിന്‍ തൈ നട്ട് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും

[/et_pb_text][/et_pb_column][et_pb_column type=”2_3″][et_pb_gallery admin_label=”environment day pics” gallery_ids=”2033,2034,2035,2036,2037,2038,2039,2040,2041,2042″ fullwidth=”off” posts_number=”10″ show_title_and_caption=”off” show_pagination=”on” background_layout=”light” auto=”off” hover_overlay_color=”rgba(255,255,255,0.9)” caption_all_caps=”off” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_gallery][/et_pb_column][/et_pb_row][et_pb_row admin_label=”Row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” background_color=”#bbd89e” use_border_color=”off” border_color=”#ffffff” border_style=”solid”]

ശുചീകരണ തൊഴിലാളികളും ചേര്‍ന്ന് നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നഗരസഭ അധികൃതരും വിദ്യാര്‍ത്ഥികളും സംയുക്തമായി ബോധവത്കരണ ലഘുലേഖകളും വിതരണം ചെയ്തു. ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം.രതി, നിര്‍മല കേരളന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആക്ട്‌സ് ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ വിതരണം ചെയ്തു. കിഴക്കേനടയിലെ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ.പി.എ റഷീദ് അധ്യക്ഷത വഹിച്ചു. ബസ്റ്റാഡില്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ടാങ്ക് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രകാശ് ഈശ്വര്‍ പരിസ്ഥിതി സന്ദേശം നല്‍കി. ഫൈസല്‍ പേരകം, ആന്റോ തോമസ്, സി.ടി വിനോദ്, എന്‍.കെ ലോറന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.

ജീവ ഗുരുവായൂരിന്റ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്വാഭാവിക കൃഷി പ്രചാരണ സൈക്കിള്‍ സന്ദേശ യാത്രയും വിത്ത് വിതക്കലും സംഘടിപ്പിച്ചു. മഞ്ജുളാല്‍ പരിസരത്ത് നടന്ന യോഗം മേഴ്‌സി കോളേജ് പ്രധാനാധ്യാപകന്‍ സി.ടി വിനോദ് വിത്തുകള്‍ വിദ്യാര്‍ത്ഥുകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യം മനസ്സിലാക്കി സൈക്കിള്‍ യാത്ര പ്രചരിപ്പിക്കുന്നതിന്റെ ആവശ്യകത ബോധ്യപെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ യാത്ര നടത്തിയത്. യോഗത്തില്‍ ഡോ.പി.എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.രവി ചങ്കത്ത്, കെ.യു കാര്‍ത്തികേയന്‍, വി.എം ഹുസൈന്‍, കെ.കെ ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. മുന്‍പഞ്ചായത്ത് പ്രസിഡന്റ് ടി മൂസകുട്ടിഹാജി പഞ്ചായത്ത് പരിസരത്ത് തണല്‍മരം നട്ടു ഉദ്ഘാടനം ചെയ്തു. മുന്‍ മെമ്പര്‍മാരായ എ കെ അബ്ദുല്‍ കരീം, വി പി മന്‍സൂര്‍ അലി, ആര്‍ എസ് മുഹമ്മദ്‌മോന്‍, എം എസ് പ്രകാശന്‍, സതീഭായ് പഞ്ചായത്തഗം എന്‍ ഷന്‍മുഖന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

ചാവക്കാട്: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ബ്‌ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളി അങ്കണത്തില്‍ പ്രസിഡന്റ് പി വി അലിഹാജി തണല്‍ മരങ്ങള്‍ നട്ടു. ജന: സിക്രട്ടറി സി ഹസന്‍കോയ, റാഫി വലിയകത്ത്, പി വി അബൂബക്കര്‍, ഹംസ മൗലവി, പി വി സെയ്തു മുഹമ്മദ്, കെ വി ഷാഹു, ആര്‍ വി ഹുസൈന്‍. എന്നിവര്‍ സംബന്ധിച്ചു.

ചാവക്കാട്: എസ് കെ എസ് എസ് എഫ് തൊട്ടാപ്പ് മേഖല കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. തന്‍വീറുല്‍ ഇസ്‌ലാം മദ്രസവിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈവിതരണം ചെയ്തു. മൊയ്തു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ കെ തയ്യിബ്, ഇര്‍ഷാദ്, എസ് കെ സാദിഖ്, തുഫൈല്‍, സലീല്‍ ആര്‍ എസ് എന്നിവര്‍ സംബന്ധിച്ചു.

ചാവക്കാട്‌: ഐ.എന്‍.എല്‍ ഗുരുവായൂര്‍ മണ്ടലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനമാചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈ  നട്ടു. പരിസ്ഥിതി സംരക്ഷണത്തിനായി ഒരു ഭാഗത്ത്‌ മരങ്ങൾ വെച്ചു പിടിപ്പിക്കുമ്പോള്‍ വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും മനുഷ്യരുടേയും ആവാസവ്യവസ്ഥയെ ചൂഷണം ചെയ്യുന്ന പുത്തന്‍ വികസന നയത്തെ ചെറുത്തു തോല്‍പിക്കണമെന്നും യോഗം വിലയിരുത്തി. വി.കെ അലവി സാഹിബ്‌ ഉത്ഘാടനം ചെയ്തു. പി.എം.നൗഷാദ്‌, സി.ഷറഫുദ്ദീന്‍, പി.കെ.മൊയ്തുണ്ണി, കെ.പി.സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.