mehandi new

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

fairy tale

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ഓരോ ഗുണഭോക്താവും വ്യത്യസ്തങ്ങളായ ശാരീരിക വൈകല്യങ്ങൾ ഉള്ളവരായതിനാൽ ഓരോരുത്തർക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച് വീൽചെയർ, തെറാപ്പിമാറ്റ്, ഓക്സിലറി ക്രച്ചസ്, എം. ആർ കിറ്റ് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

planet fashion

ചാവക്കാട് നഗരസഭ ഉപാധ്യക്ഷൻ കെ.കെ.മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷാഹിന സലിം സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ്‌ അൻവർ എ. വി, അബ്ദുൾ റഷീദ് പി. എസ്, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർ സത്താർ എന്നിവർ ആശംസകളറിയിച്ചു.

ഐ. സി.ഡി.എസ് സൂപ്പർവൈസർ രജതി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചാവക്കാട് നഗരസഭ മുൻ ഐ.സി.ഡി.എസ് സൂപ്പർ വൈസർ ശാന്ത. ടി. എസ് എന്നിവരും പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.