സി എച്ച് റഷീദിന് വോട്ട് തേടി ഇ ടി മുഹമ്മദ് ബഷീർ

കടപ്പുറം : തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും പൊന്നാനി എം പി യുമായ ഇ ടി മുഹമ്മദ് ബഷീർ ഗുരുവായൂർ നിയോജക മണ്ഡലത്തിലെത്തി. തൊട്ടാപ്പ് സുനാമി കേന്ദ്രം ഉൾപ്പെടെ വിവിധ മേഖലകളിൽ സന്ദർശിച്ചു സി എച്ച് റഷീദിനു വേണ്ടി വോട്ടഭ്യർത്ഥിച്ചു.

പി എം മുജീബ്, പഞ്ചായത്ത് മെമ്പർ ഹസീറ ശിഹാബ്, എ കെ ഫൈസൽ, വി പി മൻസൂർ അലി, സൈദു മുഹമ്മദ് പോക്കാകില്ലാത്ത് എന്നിവർ ഇ ടി യെ അനുഗമിച്ചു.

Comments are closed.