പാവറട്ടി തീർത്ഥകേന്ദ്രത്തിൽ എട്ടാമിടം ആഘോഷിച്ചു

പാവറട്ടി : വിശുദ്ധ യൗസേപ്പി താവിൻ്റെ തീർത്ഥകേന്ദ്രത്തിൽ എട്ടാമിട തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആഘോഷമായ പാട്ടു കൂർബ്ബാനക്ക് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ തൃശ്ശൂർ ഫാ. റെന്നിമുണ്ടൻ കുരിയൻ മുഖ്യകാർമ്മികനായി. ഫാ.വിൽജോ നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകി. റവ. ഫാ. ലിവിൻ ചൂണ്ടൽ സഹകാർമ്മികനായി.

വൈകീട്ട് 5 ന് ഹിന്ദി കുർബ്ബാനയും 6 ന് പാട്ടുകുർബ്ബാനയും നടന്നു. തുടർന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെടിക്കെട്ടും തെക്ക് സൗഹൃദ വേദി ഒരുക്കുന്ന ബാന്റ് വാദ്യ മത്സരവും നടന്നു. രാത്രിയിൽ വളയെഴുന്നള്ളിപ്പുകൾ പള്ളിയിൽ എത്തിചേർന്നതോടെ എട്ടാമിടം തിരുനാളിന്റെ ചടങ്ങുകൾ പൂർത്തിയായി.
റെക്ടർ റവ. ഡോ. ആന്റണി ചെമ്പകശ്ശേരി, സഹ വികാരിമായ ഫാ. ഗോഡ് വിൻ, ഫാ. ലിവിൻ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ഒ. ജെ. ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, കെ ജെ വിൻസെന്റ്, വിൽസൺ നീലങ്കാവിൽ, മറ്റു ഭാരവാഹികളായ സേവ്യർ അറക്കൽ, പി.ആർ. ഒ. റാഫി നീലങ്കാവിൽ, ജനറൽ ക്യാപ്റ്റൻ പ്രിൻസ് എം എഫ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി ഐ ഡേവിസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.