mehandi new

പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണം – ബദറുദ്ദീൻ ഗുരുവായൂർ

fairy tale

ഗുരുവായൂർ : പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ. പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം മലപ്പുറം ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമാനാർഹമായ ജീവിതത്തിന് അനുയോജ്യമായ പെൻഷൻ പ്രവാസികളുടെ അവകാശമാണെന്നും ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു. ഈ സാമ്പത്തിക വർഷം എട്ടര ലക്ഷം കോടി രൂപ ഭാരതത്തിലേക്കയക്കുകയും മുപ്പതിനായിരം കോടി രൂപ എമിഗ്രേഷൻ ഇനത്തിൽ ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്ത പ്രവാസി സമൂഹത്തോട് കേന്ദ്ര ഗവണ്മെന്റ് പുലർത്തുന്നത് ക്രൂരമായ നിസ്സംഗതയാണെന്നും ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ സൃഷ്ടിക്കുന്ന ഭാരതത്തിൽ പക്ഷെ സ്വാതന്ത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷാനന്തരവും സമഗ്ര കുടിയേറ്റ നിയമം മരീചികയായി തുടരുന്നത് രാഷ്ട്രത്തിന്റെ “അമ്പാസിഡർ” മാരായ പ്രവാസികൾക്ക് നാണക്കേടാണെന്നും ബദറുദ്ദീൻ ഗുരുവായൂർ കുറ്റപ്പെടുത്തി.

മാന്ദ്യകാലത്തും സംസ്ഥാനത്തിന്റെ ഖജനാവ് നിറക്കുന്നത് പ്രവാസിപ്പണമാണെന്നും അധികാരികളുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ ഇരട്ടിയായി വർദ്ധിപ്പിക്കുന്ന സർക്കാർ, പ്രവാസികളുടെ കാര്യം പറയുമ്പോൾ ഖജനാവ് കാലിയാണെന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും ഒന്നര ലക്ഷം കോടി നാട്ടിലേക്ക് അയച്ച പ്രവാസികളുടെ ക്ഷേമത്തിന് സംസ്ഥാനം വകയിരുത്തിയത് 300 കോടി രൂപ മാത്രമാണെന്നും ഇത് ഏറ്റവും ചുരുങ്ങിയത് 2000 കോടിയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കാപ്പാട് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീനി അമരമ്പലം ആമുഖ പ്രഭാഷണം നടത്തി.
റിട്ടയേഡ് സെയിൽസ് ടാക്സ് ഓഫീസർ ബഷീറലി പൂക്കോട്ടുംപാടം പ്രവാസി സംരഭങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.
സംസ്ഥാന കമ്മിറ്റിയംഗം ജോയ് മാലയിൽ, ജില്ലാ വൈസ്.പ്രസിഡൻ്റ് മൈമൂന കാളികാവ്, ജില്ലാ സെക്രട്ടറിമാരായ സി.വി. സുധാകരൻ, അഷറഫ് എടക്കര, മുഹമ്മദ് കുട്ടി നഹ, ഫിറോസ് ചെമ്മല, മുജീബ് പൂന്തുരുത്തി, സെക്കിർ ഹുസൈൻ പൊറ്റയിൽ , ഷാജഹാൻ എടക്കര, പരപ്പൻ ഹംസ, എ.യു. സെബാസ്റ്റ്യൻ, ജോസ് ജേക്കബ്, ഷാജി എടക്കര, കെ.എം.സി.സി നേതാവ് അസീസ് കെ.വി,
സുരേഷ് പുലിമുണ്ട, ഗഫൂർ ചുങ്കത്തറ
എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്തെ പ്രവാസി പുനരധിവാസത്തിന് കേന്ദ്ര സർക്കാരിന്റെ ധനസഹായം അനിവാര്യമാണെന്നും സർക്കാരിന്റെ കൈവശമുള്ള എമിഗ്രേഷൻ ഫണ്ട് ഇതിനായി അനുവദിക്കുന്നതിനു കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും പിന്നീട് ചേർന്ന പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

Meem travels

Comments are closed.