mehandi new

തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്തും – മന്ത്രി എം. ബി രാജേഷ്

fairy tale

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ പദ്ധതി ആസൂത്രണത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്താനായി നിയമനടപടി പരിഗണിക്കുമെന്നും ജീവിതച്ചെലവു വർദ്ധിച്ച സാഹചര്യത്തിൽ, ക്ഷേമ പെൻഷൻ പതിനായിരം രൂപയാക്കി ഉയർത്തണമെന്ന ആവശ്യം ന്യായമാണെന്നും തദ്ദേശ ഭരണ വകുപ്പുമന്ത്രി എം. ബി. രാജേഷ് അഭിപ്രായപ്പെട്ടു. പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം മന്നം സ്മാരക നാഷ്ണൽ ക്ലബിൽ സംഘടിപ്പിച്ച സാർവ്വദേശീയ കുടിയേറ്റ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു.

planet fashion

കുടിയേറ്റത്തിന്റെ നാനാർത്ഥങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ നയതന്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ: ടി. പി. ശ്രീനിവാസൻ പ്രഭാഷണം നിർവ്വഹിച്ചു. കയർ ബോർഡ് മുൻ ചെയർമാൻ പ്രഫെ: ജി. ബാലചന്ദ്രൻ കുടിയേറ്റ ദിന സന്ദേശം നൽകി.
പ്രവാസി ലീഗ് പ്രസി. ഹനീഫ മുന്നിയൂർ, സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി സലീം പള്ളിവിള, സംസ്ഥാന ഭാരവാഹികളായ ശാസ്തമംഗലം മോഹൻ, അഡ്വ. പി. ആർ. ജോയ്, അയൂബ് ഖാൻ, ബദറുദ്ദീൻ ഗുരുവായൂർ, ജി. സോമശേഖരൻ നായർ, സലാം സിതാര, സിദ്ധാർത്ഥൻ ആശാൻ, പൂലന്തറ മണികണ്ഠൻ, കളത്തറ ശംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ തലത്തിൽ, പ്രവാസി ഭാരത് ദിവസ് 2023 സമുചിതമായി ആചരിക്കുവാനും തീരുമാനിച്ചു.

Jan oushadi muthuvatur

Comments are closed.