കയറ്റുമതി മേഖല പ്രതിസന്ധിയിൽ – കോടികളുടെ ചെമ്മീൻ കെട്ടിക്കിടക്കുന്നു

ചാവക്കാട് : കോടികളുടെ ചെമ്മീൻ കമ്പനികളിൽ കെട്ടികിടക്കുന്നു. മത്സ്യ കയറ്റുമതി മേഖല പ്രതിസന്ധിയിൽ.
ആഗോള സാമ്പത്തിക മാന്ദ്യവും വിനിമയനിരക്കിലെ വലിയ അന്തരവുമാണ് മത്സ്യ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധച്ചിട്ടുള്ളത്.

പല കയറ്റുമതി കമ്പനികളിലും ഇരുപതും ഇരുപത്തിയഞ്ചും കോടി രൂപ വില മതിക്കുന്ന ചെമ്മീൻ മാസങ്ങളായി സ്റ്റോറുകളിൽ കെട്ടികിടക്കുകയാണെന്ന് ഷൌക്കത്ത് മുനക്കകടവ് ചാവക്കാട്ഓൺലൈനോട് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ട്രോളിംഗ് നിരോധനം കഴിഞ്ഞു ബോട്ടുകൾ കടലിൽ ഇറങ്ങിയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ മത്സ്യം ഇപ്പോഴും കമ്പനികളിൽ കെട്ടികിടക്കുന്ന അവസ്ഥ മത്സ്യ കച്ചവടത്തേയും മത്സ്യബന്ധന മേഖലയെയും സാരമായി ബാധിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.