mehandi new

എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ്; ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി മുഹമ്മദ് ശാമിൽ – എം ഐ സി സ്കൂളിന് ഇത് സന്തോഷപ്പെരുമഴക്കാലം

fairy tale

അകലാട് : എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ്സ് വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂളിൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാമിൽ. മുപ്പത്തി അഞ്ച്  രാജ്യങ്ങളുടെ പതാകകൾ ഉൾപ്പെടെ വിത്യസ്ത മേഖലകളിലെ ഐഡന്റിഫിക്കേഷൻ നടത്തിയാണ് ശാമിൽ റെക്കോഡിന് അർഹനായത്. വെളിയങ്കോട് അമ്പലത്ത് വീട്ടിൽ ഹംസു സൗഫിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് ശാമിൽ. 

planet fashion

എം ഐ സി സ്കൂളിന് ഇത് സന്തോഷപ്പെരുമഴക്കാലം. ഈ വർഷം മൂന്നാം തവണയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് അകലാട് എം ഐ സി സ്കൂളിൽ എത്തുന്നത്. കഴിഞ്ഞ ദിവസം 16 സെക്കണ്ടിൽ പീരിയോടിക് ടേബിളിലെ അൻപത് ഘടകങ്ങൾ അത് സജ്ജീകരിച്ച ക്രമത്തിൽ പാരായണം ചെയ്തു ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരുന്നു. 

സ്കൂളിൽ ഈ വർഷം ആരംഭിച്ച ഫൈൻഡ് ദ ജീനിയസ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്ന പരിശീലനത്തിന്റെ ഭാഗമായി ഇനിയും അംഗീകാരങ്ങൾ സ്ഥാപനത്തിലേക്ക് എത്തുമെന്ന് സ്ഥാപന മേധാവികൾ അറിയിച്ചു. എം ഐ സി മാനേജ്മെന്റ് ഭാരവാഹികളും സ്ഥാപന മേധാവികളും ചേർന്ന് മുഹമ്മദ് ശാമിൽനെ അനുമോദിച്ചു.

Ma care dec ad

Comments are closed.