mehandi new

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ എഴുത്തിനിരുത്തല്‍ നടത്തി

fairy tale

ചാവക്കാട് : പഠനത്തിന്റെ ആദ്യപടി ചവിട്ടികൊണ്ട് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ദേവാലയത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങിന് അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി കുട്ടികളുമായി രക്ഷിതാക്കളെത്തി. തീര്‍ഥകേന്ദ്രത്തില്‍ പരമ്പരാഗതമായി നടന്നു വരുന്ന ചടങ്ങുകളിലൊന്നാണ് എഴുത്തിനിരുത്തല്‍. ദേവാലയത്തില്‍ അള്‍ത്താരയില്‍ കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ തളികയില്‍ നിറച്ച അരിയിലാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചത്. കുരുന്നുകള്‍ക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, സഹവികാരി ഫാ ജസ്റ്റിന്‍ കൈതാരത്ത് എന്നിവര്‍ മുഖ്യകാര്‍മികരായി. ട്രസ്റ്റിമാരായ സി ഡി ലോറന്‍സ്, പി വി ജോഷി, തോമസ് വാകയില്‍, മതബോധനം പ്രധാന അധ്യാപകന്‍ ഇ എഫ് ആന്റണി, സെക്രട്ടറി സി കെ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി .

Macare health second

Comments are closed.